Lyrics:
ഇത്രത്തോളം നടത്തിയ ദൈവമേ
ഇനിയും നടത്തിടുവാന്‍ ശക്തനെ
ഇദ്ധരയില്‍ നന്ദിയോടെന്നെന്നും
നിന്നെ വാഴ്ത്തിപ്പാടും ഞാന്‍
മരുയാത്രയില്‍ ഞാന്‍ മരുപ്പച്ച തേടി
മാറത്തടിച്ച നേരം
മന്നതന്നു പോഷിപ്പിച്ച ജീവ നാഥനെ
വാഴ്ത്തിപ്പാടിടും ഞാന്‍
പാപത്താല്‍ മുറിവേറ്റു പാതയില്‍ വീണപ്പോള്‍
പാലിപ്പാന്‍ വന്നവനെ
എന്‍ ജീവ കാലമെല്ലാം നിന്‍ മഹത് സ് നേഹത്തെ
വാഴ്ത്തിപ്പാടിടും ഞാന്‍
സ്വര്‍ഗീയ നാടതില്‍ ഭക്തരെ ചേര്‍ക്കുവാന്‍
വേഗം വരുന്നവനെ
ഇത്ര വലിയ രക്ഷ തന്ന ഇമ്മാനുവേലെ
വാഴ്ത്തിപ്പാടിടും ഞാന്‍
No comments:
Post a Comment
Thank You.